അഗ്നിപഥ് പ്രതിഷധം: ഇന്ത്യൻ റെയിൽവേയ്‌ക്ക് നഷ്ട്ടം 260 കോടി രൂപ

single-img
23 July 2022

അഗ്നിപഥ് പദ്ധതിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിഷേധങ്ങളിൽ റെയിൽവേയ്‌ക്ക് നഷ്ട്ടം 260 കോടി രൂപയെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിൽ 102.96 കോടി രൂപയും പ്രക്ഷോഭങ്ങളെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകിയ ഇനത്തിൽ മാത്രമാണ് എന്നും പാർലമെന്റിൽ പറഞ്ഞു.

ജൂൺ മാസത്തിൽ മാത്രം 2,000 ൽപരം ട്രെയിനുകളാണ് അക്രമികൾ നശിപ്പിച്ചത്. രാജ്യത്ത് ഒട്ടാകെ ജൂൺ 15 നും 23 നും ഇടയിലായി 2,132 ട്രെയിനുകളാണ് നിർത്തലാക്കിയത്. എന്നാൽ നിലവിൽ റദ്ദാക്കിയ എല്ലാ ട്രെയിൻ സർവ്വീസുകളും പുനരാരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ജൂൺ 14 നാണ് അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, തെലങ്കാന, ഒഡീഷ പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്, അസം തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങൾ ഉണ്ടായത്. പ്രതിഷേധക്കാർ തീവണ്ടികൾക്ക് തീയിടുകയും റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുകയും നേതാക്കളെയും മറ്റും ആക്രമിക്കുകയും ചെയ്തിരുന്നു.