വ്യക്തിഗത സംരക്ഷണം; തോക്ക് ലൈസന്‍സിന് അപേക്ഷയുമായി സൽമാൻ ഖാൻ

single-img
22 July 2022

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുംബൈ പോലീസില്‍ വ്യക്തിഗത സംരക്ഷണത്തിന് വേണ്ടി ആയുധ ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു . ജൂണിൽ മുംബൈ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡില്‍ നിന്ന് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്നാണിത്

സല്‍മാന്‍ ഖാന്‍ നേരിട്ട് തന്നെ മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറെ കാണുകയും അപേക്ഷ നൽകുകയുമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിക്കുന്നത്. ‘

പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാല മെയ് മാസത്തില്‍ മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വാല വെടിയേറ്റ് മരിച്ചിരുന്നു. ഈ കത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.