മുകേഷ് അംബാനിയുടെ കുടുംബത്തിന് കേന്ദ്രസർക്കാർ നൽകുന്ന ‘ഈസഡ് പ്ലസ്’ സുരക്ഷ തുടരാം: സുപ്രീം കോടതി

single-img
22 July 2022

പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും മുംബൈയിലെ അദ്ദേഹത്തിന്റെ കുടുംബത്തിനും കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷ തുടരാം. ഇതിനെതിരായുള്ള കേസ് തള്ളി സുപ്രീം കോടതി തള്ളിക്കളഞ്ഞു. പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് എൻവി രമണയും ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്‌ലിയും അംഗീകരിക്കുകയായിരുന്നു.

അംബാനിക്കും കുടുംബത്തിനും കുടുംബത്തിനും മുംബൈയിൽ നൽകിയ സുരക്ഷയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ത്രിപുര ഹൈക്കോടതിയുടെ ഉത്തരവുകൾ കഴിഞ്ഞ മാസം അവസാനം കോടതി മരവിപ്പിച്ചിരുന്നു. ത്രിപുരയിലെ ഹരജിക്കാരനായ ബികാഷ് സാഹയ്ക്ക് മുംബൈയിൽ നൽകിയിട്ടുള്ള വ്യക്തികളുടെ സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞിരുന്നു.

ത്രിപുര ഹൈക്കോടതി കഴിഞ്ഞ മെയ് 31, ജൂൺ 21 തീയതികളിൽ രണ്ട് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും, അംബാനിയുടെയും ഭാര്യയുടെയും കുട്ടികളുടെയും ഭീഷണിയെക്കുറിച്ചുള്ള ധാരണയും വിലയിരുത്തൽ റിപ്പോർട്ടും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പരിപാലിക്കുന്ന യഥാർത്ഥ ഫയൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ഈ ഹൈക്കോടതി ഉത്തരവുകൾ അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി കേസ് റദ്ദാക്കുകയും അത് കേൾക്കുന്നതിന് ന്യായീകരണമില്ലെന്നും പറഞ്ഞു. നിലവിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിന്റെ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അമരക്കാരനുമായ മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സംരക്ഷിത വ്യക്തികളിൽ ഒരാളാണ്.

അംബാനിക്ക് ഈസഡ് പ്ലസ് സുരക്ഷയും ഭാര്യ നിത അംബാനിക്ക് Y+ സുരക്ഷയുമാണ് ഉള്ളത് . അതിനായി അവർ പണം നല്കുന്നുമുണ്ട്.. രാജ്യത്തെ പ്രസിഡന്റുമാർക്കും പ്രധാനമന്ത്രിമാർക്കും മറ്റ് ചിലർക്കും നൽകുന്ന സുരക്ഷാ പരിരക്ഷയുടെ ഏറ്റവും ഉയർന്ന വിഭാഗമാണ്ഈസഡ് പ്ലസ്.