നീരവ് മോദിയുടെ 250 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇഡി

single-img
22 July 2022

കള്ളപ്പണ വെളുപ്പിക്കൽ കേസിൽ വജ്രവ്യാപാരി നീരവ് മോദിയുടെ 250 കോടിയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ഇദ്ദേഹത്തിന്റെ രത്‌നങ്ങൾ, ആഭരണം, ബാങ്ക് നിക്ഷേപം തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഇതോടെ, കേസിൽ കണ്ടുകെട്ടിയ ആകെ സ്വത്തുക്കളുടെ കണക്ക് 2000 കോടി രൂപയായി.

ഹോങ്കോങ്ങിലെ നീരവ് മോദി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ കാര്യത്തിൽ ഇതുപോലെയുള്ള വസ്തുക്കളെല്ലാം ഹോങ്കോങ്ങിലെ പല സ്വകാര്യ നിലവറകളിലും ബാങ്കുകളിലുമായിരുന്നെന്നാണ് ഇ ഡി അറിയിക്കുന്നത്. 50 വയസുള്ള നീരവ് മോദി ഇപ്പോൾ ബ്രിട്ടനിലെ ജയിലിലാണുള്ളത്.

ഇന്ത്യയിൽ ഏകദേശം രണ്ട് ബില്യൺ അമേരിക്കൻ ഡോളർ പി എൻ ബി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള, സിബിഐ അന്വേഷിക്കുന്ന കേസിൽ ഇദ്ദേഹത്തെ കൈമാറി കിട്ടാനുള്ള ഹർജി ബ്രിട്ടനിലെ കോടതി തള്ളിയിരുന്നു .