അയ്യപ്പനും കോശിയും മലയാളത്തിലേക്ക് എത്തിച്ചത് നാല് പുരസ്‌കാരങ്ങള്‍

single-img
22 July 2022

അറുപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തില്‍ കേരളത്തിനും മലയാള സിനിമയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് അന്തരിച്ച സംവിധായകന്‍ സച്ചിയും അദ്ദേഹം സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയും.

ദേശീയ തലത്തിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് സച്ചി അര്‍ഹനായപ്പോള്‍ അയ്യപ്പനും കോശിയും നാല് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച പിന്നണി ഗായിക നഞ്ചമ്മ, മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍ മാഫിയ ശശി, മികച്ച സഹനടന്‍ ബിജുമേനോന്‍ എന്നിവയാണ് അയ്യപ്പനും കോശിയും സ്വന്തമാക്കിയ അവാര്‍ഡുകള്‍.

2020ല്‍ പുറത്തിറങ്ങിയ സിനിമയുടെ വിജയത്തിന്റെ ആഘോഷങ്ങൾ അവസാനിക്കും മുന്‍പേ ഹൃദയാഘാതത്താൽ സച്ചി അന്തരിച്ചിരുന്നു. 2021ലെ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും സച്ചിയെയും അയ്യപ്പനും കോശിയെയും തേടി നിരവധി അംഗീകാരങ്ങൾ എത്തിയിരുന്നു.