മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ സുധാകരനെയും വിഡി സതീശനെയും പ്രതിചേര്‍ക്കാൻ പോലീസ്

single-img
21 July 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും പ്രതിയപക്ഷ നേതാവ് വിഡി സതീശനെയും പോലീസ് ചോദ്യം ചെയ്യും.

പ്രതിഷേധത്തിനുള്ള നിർദ്ദേശവുമായി വാട്‌സപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്യും. അതേസമയം, മുഖ്യമന്ത്രി അന്വേഷണത്തില്‍ ഇടപെടുന്നൂവെന്നും ഇടത് സംഘടനാ നേതാവായിരുന്ന വ്യക്തിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് അട്ടിമറിക്കാനെന്നും പ്രതിപക്ഷ നേതാവ് വി ഡി.സതീശന്‍ കുറ്റപ്പെടുത്തി.

നേരത്തെ സംഭവത്തിൽ കെ.സുധാകരനും വി ഡി സതീശനും പങ്കുണ്ടെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇത് വിമാനപ്രതിഷേധ കേസുകള്‍ അന്വേഷിക്കുന്ന വലിയതുറ പൊലീസിന് കമ്മീഷണര്‍ കൈമാറും.