ബില്‍ഗേറ്റ്‌സിനെ മറികടന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി സമ്ബന്നരുടെ പട്ടികയില്‍ മുന്നില്‍

single-img
21 July 2022

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി സമ്ബന്നരുടെ പട്ടികയില്‍ മുന്നില്‍.

ഫോബ്‌സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയില്‍ ലോകത്തെ നാലാമത്തെ ശതകോടീശ്വരനായി അദാനിയെ തിരഞ്ഞെടുത്തു.

115.5 ബില്യന്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 104.6 ബില്യന്‍ ഡോളറും. ടെസ്ല, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ശതകോടീശ്വരരുടെ പട്ടികയില്‍ ഒന്നാമത്. 235.8 ബില്യന്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. 90 ബില്യന്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടംപിടിച്ചു.