ശതകോടീശ്വരൻമാരുടെ പട്ടികയിൽ ബിൽഗേറ്റ്സിനെ മറികടന്ന് ഗൗതം അദാനി

single-img
21 July 2022

ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലുംബെർഗ് ബില്യണയർ ഇൻഡക്സിലും ആദ്യ പത്തിലെ ഏക ഇന്ത്യൻ സാന്നിധ്യവും ഗൗതം അദാനിയാണ്. റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി റാങ്ക് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.

കഴിഞ്ഞയാഴ്ച തന്റെ സമ്പത്തിൽ നിന്നും 20 ബില്യൺ ഡോളർ ബിൽഗേറ്റ്സ് ബിൽ&മെലിൻഡഗേറ്റ്സ് ഫൗണ്ടേഷിന് കൈമാറിയതോടെയാണ് ബിൽഗേറ്റ്സിനെ മറികടന്നത്. 115 ബില്യൺ ഡോളറാണ് നിലവിലെ അദാനിയുടെ ആസ്തി. എന്നാൽ ബിൽഗേറ്റ്സിന് 104.2 ബില്യൺ ഡോളർ ആസ്തി മാത്രമാണുള്ളത്.

220 ശതകോടി ഡോളര്‍ ആസ്തിയുമായി ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയുടെ സഹസ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ആണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. 2025 ഓടെ ലോകത്തെ ആദ്യത്തെ ട്രില്യണയര്‍ ആയി ഇലോണ്‍ മാസ്‌ക് മാറും.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (137 ശതകോടി ഡോളര്‍), എല്‍വിഎംഎച്ച് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ബെര്‍ണാഡ് ആര്‍നോള്‍ട്ട് (131 ശതകോടി ഡോളര്‍), മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (113 ശതകോടി ഡോളര്‍) എന്നിവരാണ് ഗൗതം അദാനിയേക്കാള്‍ സമ്പന്നരായ മറ്റുള്ളവര്‍. ഗൂഗ്ള്‍ സഹ സ്ഥാപകന്‍ ലാറി പേജ് 99.6 ശതകോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ്.