സി ബി ഐ കുരുക്ക് മുറുക്കുന്നു; ലൈ​ഫ് മി​ഷ​ൻ കേസിൽ ശി​വ​ശ​ങ്ക​റി​നെ സി​ബി​ഐ ചോ​ദ്യം ചെയ്യും

single-img
21 July 2022

ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ സി​ബി​ഐ ചോ​ദ്യം ചെയ്‌തേക്കും. സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ വ്യക്തത വരുത്താനാണ് ഇതെന്നാണ് സൂചന.

ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടി​ലെ കോ​ഴ, ശി​വ​ശ​ങ്ക​റി​ന്‍റെ പൂ​ർ​ണ അ​റി​വോ​ടെ​യാ​യി​രു​ന്നു എ​ന്നാ​ണ് സ്വ​പ്ന സി​ബി​ഐ​യോ​ട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുടെ രേഖകളും മറ്റു തെളിവുകളും സ്വപ്ന സി ബി ഐക്കു കൈമാറിയിരുന്നു. ഇതാണ് വീണ്ടും ശിവശങ്കരൻ ചോദ്യം ചെയ്യണം എന്ന നിഗമത്തിൽ സി ബി ഐയെ എത്തിച്ചത് എന്നാണ് കരുതുന്നത്.

അതെ സമയം സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ തീരുമാനിച്ചു. സ്വർണക്കടത്ത് കേസ് ബംഗളൂരു പ്രത്യേക കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി കൊച്ചി മേഖല അസിസ്റ്റന്‍റ് ഡയറക്ടർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു തുടർച്ചയായി ആണ് സ്വപ്ന സുരേഷിന്റെ മൊഴിയും ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിക്കുന്നത്.

നിലവിൽ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ്. കേസിലെ പ്രതിയായ എം. ശിവശങ്കർ ഇപ്പോഴും സർക്കാരിൽ നിർണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുമോയെന്നു സംശയിക്കുന്നുണ്ട് എന്ന കാരണം ആണ് ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രധാനമായും ചൂണ്ടി കാണിച്ചിരിക്കുന്നത്.