വിജയ് സേതുപതി, നിത്യ മേനോൻ ചിത്രം; ’19 വണ്‍ എ’ ഓടിടി റിലീസിന്

single-img
21 July 2022

വിജയ് സേതുപതി, നിത്യ മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മലയാള സിനിമ 19 (1) ( എ) ഒടിടി റിലീസിന്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെഎത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

രാജ്യത്തെ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19. ഒരു രാഷ്ട്രീയ – ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയാണ് ബാനറുകള്‍.

വിജയ് സേതുപതി മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്‍ത മാര്‍ക്കോണി മത്തായിയിൽ വിജയ് അഭിനയിച്ചിരുന്നു.