വിമാനത്തിലെ പ്രതിഷേധത്തിനിടെ കയ്യേറ്റം; ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്

single-img
20 July 2022

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട നടപടിൽ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ ഉത്തരവിൽ ജയരാജനെതിരെ വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് പറഞ്ഞിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവർ നൽകിയ ഹർജിയിൽ ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇ പി ജയരാജന്‍ മര്‍ദിച്ചതായും പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.