നിത്യാ മേനോൻ വിവാഹിതയാകുന്നു; വരൻ മലയാള നടൻ

single-img
20 July 2022

പ്രശസ്ത തെന്നിന്ത്യൻ നടിയും മലയാളിയുമായ നിത്യ മേനോൻ വിവാഹിതയാകാൻ പോകുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവിധ ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ ഒരു യുവ നടനുമായാണ് നിത്യയുടെ വിവാ​ഹം നടക്കാൻ പോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പക്ഷെ ഇത് ആരായിരിക്കും എന്ന കര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. മോഹൻലാലിന്റെ കൂടെ ആകാശ ​ഗോ​പുരം, പിന്നീട് ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ താരമാണ് നിത്യ.

ഇതിൽ പൃഥ്‌വി നായകനായ ഉറുമിയുടെ തെലുങ്ക് പതിപ്പിന്റെ വലിയ വിജയത്തിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്. ഇതിനോടകം തെലുങ്കിലെ ഏതാണ്ടെല്ലാ സൂപ്പർ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു.