കെ എസ് ശബരീനാഥന്റെ അറസ്റ്റ്; മുഖ്യമന്ത്രി ഭീരുവെന്ന് വി ഡി സതീശൻ

single-img
20 July 2022

ശബരീനാഥന്റെ അറസ്റ്റിനെച്ചൊല്ലിയുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു . കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്‌തെന്ന് കാട്ടി ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ കോടതി പരിഗണിക്കുന്ന വിവിഷയമായതിനാൽ അടിയന്തരപ്രമേയ നോട്ടീസിന് അനുവദിക്കാൻ കഴിയില്ല എന്ന് ഡെപ്യൂട്ടി സ്പീക്കർ പറയുകയായിരുന്നു.

എന്നാൽ, സോളാർ കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ ഏഴ് പ്രാവശ്യം ചർച്ചക്കെടുത്തെന്നും ബാർകോഴ കേസ് നാല് തവണ ചർച്ചചെയ്‌തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടിയായി പറഞ്ഞു. ചട്ടം വളച്ചൊടിക്കരുതെന്നും പ്രതിപക്ഷനേതാവ് വിഡി.സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഭീരുവാണെന്നും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സതീശൻ വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാനാകില്ലെന്നും വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചെങ്കിലും ഡെപ്യൂട്ടി സ്പീkkarude തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു