സ്വർണ്ണക്കള്ളക്കക്കടത്തു കേസ് ബെംഗളൂരുവിലേക്ക് മാറ്റണം; സുപ്രീം കോടതിയിൽ ഹർജിയുമായി ഇ ഡി

single-img
20 July 2022

സ്വർണ്ണ കള്ളക്കട കേസിൽ നിർണായ നീകവുമായി ഇ ഡി. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി. പ്രതികൾ ഉന്നതനാണ് എന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്നും പറഞ്ഞാണ് ഇ ഡി അന്വേഷണം കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

സ്വർണ്ണക്കള്ളക്കക്കടത്തു കേസ് ബെംഗളൂരുവിലേക്ക് മാറ്റണം എന്നാണ് ഇ ഡി യുടെ ആവശ്യം.

സംസ്ഥാന സർക്കാരിനെ സംശയത്തിന്റെ മുള്മുനയി നിർത്തുകയാണ് ഇ ഡി യുടെ ഈ നീക്കം. മുഖ്യമന്ത്രി ഉൾപ്പടെ നിരവധി പ്രമുഖരാണ് ആരോപണ വിധേയർ. ആ സാഹചര്യത്തിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം എന്ന് ഇ ഡി ആവശ്യപ്പെടുന്നത്.

അതെ സമയം തിരുവനന്തപുരം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നു റജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കാനാവില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച തെളിവുകൾ സ്വപ്ന കുറ്റം ചെയ്തെന്നു വ്യക്തമാക്കുന്നവയാണെന്നും ഗൂഢാലോചനക്കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിയിൽ പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി പി. രാജ്‌കുമാർ റിപ്പോർട്ട് നൽകി.