വിവാഹിതയാകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് നടി നിത്യ മേനോൻ

single-img
20 July 2022

ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്ന തന്റെ വിവാഹ വാർത്തകൾ നിഷേധിച്ച് നടി നിത്യ മേനോൻ . താനുമായി പ്രബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഇതുപോലെയുള്ള വാർത്തകൾ പ്രചരിപ്പിക്കും മുന്നേ ലഭിച്ച വിവരത്തിലെ സത്യാവസ്ഥ മാധ്യമങ്ങൾ പരിശോധിക്കണമെന്നും നടി വ്യക്തമാക്കി.

നിത്യ മേനോൻ മലയാള സിനിമയിലെ ഒരു പ്രമുഖ യുവനടനുമായി വിവാഹിതരാകുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ’19(1)(എ)’ നിത്യയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

ഇന്ത്യയുടെ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്.