ട്രോളുണ്ടാക്കുന്നവര്‍ ഭ്രാന്തന്മാര്‍: ഇ പി ജയരാജന്‍

single-img
19 July 2022

തനിക്കെതിരെ ട്രോളുകള്‍ ഇറക്കുന്നവര്‍ മാനസിക രോഗികളും ഭ്രാന്തന്മാരുമാണെന്നും ഇ പി ജയരാജന്‍. ‘കുറേ മാനസിക രോഗികള്‍ ട്രോള്‍ ഇറക്കുന്നില്ലേ. മാനസികരോഗികള്‍, ചിന്താകുഴപ്പം ഉള്ളവരും ഭ്രാന്‍ന്മാരുമാണ് എനിക്കെതിരെ ട്രോള്‍ ഇറക്കുന്നത്’ ഇ പി ജയരാജൻ പറഞ്ഞു.

അതെ സമയം ഇന്‍ഡിഗോ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും, ഇന്‍ഡിഗോ തന്നെ നിരോധിച്ചതുകൊണ്ട് ഞാനും തിരിച്ചു നിരോധിച്ചു എന്നും യാത്ര വിലക്കിനെ പരാമർശിച്ചു ജയരാജൻ പറഞ്ഞു. അക്രമം തടഞ്ഞ് ഇന്‍ഡിഗേക്ക് വരേണ്ട ചീത്തപ്പേര് ഒഴിവാക്കി കൊടുത്തതില്‍ അവര്‍ തനിക്ക് അവാര്‍ഡ് തരണമെന്നും, ഇന്‍ഡിഗോയ്ക്ക് അയച്ച കത്തില്‍ നിങ്ങള്‍ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇ പി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്നലെയാണ് വിമാനത്തിലെ പ്രതിഷേധത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് മൂന്നാഴ്ചയും രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചയും യാത്രാവിലക്ക്‌ ഏർപ്പെടുത്തിയത്. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയാണ് യാത്രാവിലക്ക്‌ ഏർപ്പെടുത്തിയത്.

വിമാനത്തിലുണ്ടായ പ്രതിഷേധം അന്വേഷിക്കാൻ ഇൻഡിഗോ നിയോഗിച്ച റിട്ടയേർഡ് ജഡ്ജ് ആർ ബസ്വാൻ അധ്യക്ഷനായ സമിതിയാണ് ഇ.പി. ജയരാജനും യൂത്ത് കോൺഗ്രസ് നേതാക്കളായ നവീൻ കുമാർ ,ഫർസീൻ മജീദ് എന്നിവർക്കും യാത്ര വിലക്ക് ഏർപ്പെടുത്തിയത്.