സില്‍വര്‍ലൈന്‍ വരും യാത്രാശീലങ്ങള്‍ മാറും; ഇ പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് കെ റെയിലിന്റെ പിന്തുണ

single-img
19 July 2022

സിൽവർലൈൻ വരും… യാത്രാശീലങ്ങൾ മാറുമെന്ന ക്യാപ്‌ഷനുമായി ഇൻഡിഗോ യാത്ര ഒഴിവാക്കി ട്രെയിൻ യാത്ര സ്വീകരിച്ച ഇ പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.

അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്, എന്ന ചിത്രത്തോടെ കെ റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ റെയില്‍ നടപ്പിലായാൽ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന പരാമർശം കഴിഞ്ഞ ദിവസം ഇ പി ജയരാജന്‍ മാധ്യമങ്ങൾക്ക് മുൻപിൽ നടത്തിയിരുന്നു.

കേരളം മുഴുവൻ അതിവേ​ഗത്തിൽ സു​ഗമമായി യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് സിൽവർലൈൻ. യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇതിനു മുൻപിലുള്ള പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.