ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ചരക്ക് സേവന നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതോടെ, വിശദീകരണക്കുറിപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

single-img
18 July 2022

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ചരക്ക് സേവന നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതോടെ, വിശദീകരണക്കുറിപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.

പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനമാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഉത്തരവ് സംബന്ധിച്ചാണ് കേന്ദ്രം വിശദീകരണം നല്‍കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 25 കിലോയോ അതില്‍ താഴെയോ അളവില്‍ പായ്ക്ക് ചെയ്ത് ലേബല്‍ പതിച്ച്‌ വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ക്കുമാണ് നികുതി ബാധകമാകുക. അരി, ഗോതമ്ബ് തുടങ്ങിയവയ്ക്കും നികുതി ബാധകമാണ്. എന്നാല്‍, 25 കിലോയ്ക്ക് മുകളിലുളള പാക്കറ്റുകള്‍ക്ക് നികുതി ബാധകം ആയിരിക്കില്ല.

പാക്കയ്റ്റില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന എല്ലാ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നതിനാല്‍, ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം നികുതിയെന്ന സമ്ബ്രദായം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കൂടാതെ, അരിമില്ലുകളും 25 കിലോയില്‍ താഴെയുളള പാക്കറ്റുകള്‍ക്ക് നികുതി നല്‍കേണ്ടതുണ്ട്.