മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു; എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചതിൽ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച് കെ സുധാകരന്‍

single-img
18 July 2022

കെകെ രമക്കെതിരെ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ചിത്രത്തെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. അതുപോലെ തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്നും ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

ഇന്ന് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിൽ എം എം മണിയെ അ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് പ്രവർത്തകർ എത്തിയത്. ഇത് വിവാദമായതിന് പിന്നാലെ ഖേദപ്രകടനം നടത്തി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയൂരി. വ്യത്യസ്തമായൊരു സമരമുറയാണ് ഉദ്ദേശിച്ചതെന്ന് സമരക്കാര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.