തിരിച്ചുവരവിന്റെ പാതയിലേക്കുളള ആദ്യ ചുവടുകള്‍ വെച്ച്‌ ജെറ്റ് എയര്‍വേയ്സ്

single-img
18 July 2022

തിരിച്ചുവരവിന്റെ പാതയിലേക്കുളള ആദ്യ ചുവടുകള്‍ വെച്ച്‌ ജെറ്റ് എയര്‍വേയ്സ്. പരീക്ഷണ പറക്കല്‍ വിജയിച്ചതിനെ തുടര്‍ന്ന് അടുത്തിടെയാണ് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഐ) നല്‍കിയത്.

അതേസമയം, ആദ്യ ഘട്ടത്തില്‍ ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് കമ്ബനിയുടെ തീരുമാനം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, എയര്‍ബസുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജെറ്റ് എയര്‍വേയ്സ്. എയര്‍ബസില്‍ നിന്ന് 50 എ 220 വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജെറ്റ് എയര്‍വേയ്സ്. കരാര്‍ ഉടന്‍ പ്രാബല്യത്തിലാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, സ്പൈസ് ജെറ്റ് ഉള്‍പ്പടെയുള്ള കമ്ബനികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്സ് തിരിച്ചു വിളിച്ചിട്ടുണ്ട് .

നരേഷ് ഗോയിലിന്റെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയര്‍വേയ്സ് 2019 ഏപ്രില്‍ 17 നാണ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം ഏറ്റെടുത്തതോടുകൂടിയാണ് ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.