വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നു ആഴ്ചയും കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടു ആഴ്ചയും യാത്രാവിലക്ക്

single-img
18 July 2022

മുഖ്യമന്ത്രി കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അവരെ തള്ളിമാറ്റിയ ഇ പി ജയരാജനെതിരെയും ഇൻഡിഗോയുടെ നടപടി. ഇ പി ജയരാജന് മൂന്ന് ആഴ്ചത്തേക്കും, കോൺഗ്രസ്സ് പ്രവർത്തകർക്ക് രണ്ടു ആഴ്ചത്തേക്കും ആണ് ഇൻഡിഗോ യാത്ര വിലക്ക് ഏർപ്പെടുത്തിയത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന്‍റെ പ്രതികരണം.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ സുനിത് നാരായണൻ എന്നിവരാണ് വിമാനത്തിനുള്ളിൽ വെച്ച് കരിംകൊടിയുമായി കാണിച്ചു മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നത്. ഇവരെ കൂടെ ഉണ്ടായിരുന്ന ഇ പി[ഐ ജയരാജൻ തള്ളി മാറ്റുകയായിരുന്നു.

പിന്നീട് യൂത്തു കോൺഗ്രസ് പ്രവർത്തിക്കു എതിരെ മാത്രമാണ് കേസ് എടുത്തത്. എന്നാൽ ഇപിക്കുമെതിരെയും കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇപിക്കെതിരായ നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു.