ആനി രാജയെ സിപിഐ ഒറ്റപ്പെടുത്തി കെ.സുധാകരന്‍

single-img
17 July 2022

ആനി രാജയെ സിപിഐ ഒറ്റപ്പെടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ആനി രാജയെ അധിക്ഷേപിച്ച മണിയുടെ പ്രസ്താവനയോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിക്കാത്തത് മോശമാണ്. എം എം മണി എല്ലാ കാലത്തും വായില്‍തോന്നിയത് വിളിച്ചുപറയുന്ന നേതാവാണ് എന്നും കെ.സുധാകരന്‍ പറഞ്ഞു

അതെ സമയം എം എം മണി വിഷയത്തില്‍ ആനി രാജയ്‌ക്കെതിരെയും ബിനോയ് വിശ്വത്തിനെതിരേയുമുള്ള സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍ ആക്രമണ രീതിയിലാണെന്ന് എന്ന് പറഞ്ഞ കെ.സി വേണുഗോപാലിനെതിരെ ആനി രാജ തന്നെ രംഗത്ത് വന്നിരുന്നു. കെ.സി.വേണുഗോപാല്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആനി രാജ ഇതിനോട് പ്രതികരിച്ചത്.

അതുപോലെ നിയസഭ സമ്മേളനം നടക്കുമ്പോൾ യുഡിഎഫിന് രാഷ്ട്രീയ ആയുധം നൽകുന്ന തരത്തിൽ ആനി രാജ പ്രതികരിച്ചത് രാഷ്ട്രീയമായി പക്വത ഇല്ലാത്ത നിലപാടായിട്ടാണ് സംസ്ഥാന നേതൃത്വം വ്യാഖ്യാനിക്കുന്നത്.