പിണറായി സി പി ഐയില്‍ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് ആനിരാജയെ ആക്ഷേപിച്ചിട്ടും പ്രതിഷേധിക്കാന്‍ നേതൃത്വം തയ്യാറാവാത്തത്: ഷാഫി പറമ്പിൽ

single-img
17 July 2022

പിണറായി സിപിഐയിൽ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് എം എം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാൻ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത് എന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.

കമ്മ്യുണിസ്റ്റ് ഐക്യം എന്നാൽ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാൻ ഒരു വെളിയം ഭാർഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവുമെന്നും ഷാഫി എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

പിണറായി സിപിഐയിൽ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് MM മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാൻ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്.

കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയൻറെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാൽ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാൻ ഒരു വെളിയം ഭാർഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും.