സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു

single-img
17 July 2022

സാമൂഹ്യ പ്രവർത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ഈ വർഷം ഏപ്രിലില്‍ പുസ്തക പ്രകാശനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമമെന്ന് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ യുവ പ്രസാധകയുടെ പരാതിയില്‍ പറയുന്നു.

പ്രസ്തുത സംഭവത്തിന് ശേഷം, സിവിക് ചന്ദ്രന്‍ നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നുവെന്നും പരാതിയിലുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സിവിക്ക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗൂപ്പില്‍ അംഗമായിരുന്ന യുവതിയാണ് അതേ ഗ്രൂപ്പില്‍ ലൈംഗിക ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നാലെ പരാതി നൽകുകയായിരുന്നു.