ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

single-img
17 July 2022

ഡല്‍ഹി: ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഐഎംഎ കേന്ദ്രസര്‍ക്കാറിന് കത്തെഴുതി.

ചരക്ക് സേവന നികുതിയില്‍ നിന്നും ആരോഗ്യരംഗത്തെ സേവനങ്ങള്‍ ഒഴിവാക്കണമെന്ന് വിശദമായി പ്രതിപാദിക്കുന്ന കത്ത്, ശനിയാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് മുന്നിലാണ് സമര്‍പ്പിക്കപ്പെട്ടത്. ആശുപത്രിയിലെ മുറിവാടകയ്‌ക്ക് ( ഐസിയുവിന് ബാധകമല്ല) അടക്കം അഞ്ച് ശതമാനം വീതം നികുതി ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

‘ഞങ്ങള്‍ രാജ്യത്തെ ചികിത്സാ സംവിധാനങ്ങളുടെയും ഡോക്ടര്‍മാരുടെയും ഏകീകൃത സ്വരമാണ്. അവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ആരോഗ്യ മേഖലയില്‍ പുതുതായി ഏര്‍പ്പെടുത്തുന്ന ഈ നികുതിയുടെ മേല്‍ ഞങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ആള്‍ക്കാരുടെ ചികിത്സാചെലവ് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.