രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കേസുകള്‍

single-img
17 July 2022

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 2,689 കേസുകളുടെ വര്‍ധനയുണ്ടായി.

ഇതോടെ ആകെ കേസുകള്‍ 4,37,50,599 ആയി ഉയര്‍ന്നു. 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,25,709 ആയി. 1,43,449 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.47 ശതമാനം.