കെ.സി.വേണുഗോപാല്‍ സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം: ആനി രാജ

single-img
17 July 2022

കെ.സി.വേണുഗോപാല്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സി പി ഐ നേതാവ് ആനി രാജ. എം എം മണിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയിൽ സി പി ഐ പ്രതികരിച്ചിട്ടുണ്ട്. സി പി ഐ യെ ഓർത്ത് കെ സി വേണുഗോപാൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട. കെ സി വേണുഗോപാൽ കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതി. സി പി ഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ പ്രതികരിച്ചു. എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല. സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടാകണമെന്നും ആനി രാജ പറഞ്ഞു.

നേരത്തെ ആനി രാജക്കെതിരെ എം എം മണിയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമർ‌ശനം സിപിഐ ദേശീയ നേതാക്കളിൽ നിന്നും ഇടുക്കി ജില്ലാ സെക്രട്ടറിയിൽ നിന്നും ഉണ്ടായപ്പോഴും മണിയെ തള്ളാനും ആനി രാജയെ അനുകൂലിക്കാനും സിപിഐ സംസ്ഥാന സെക്രട്ടറി തയാറായിരുന്നില്ല. ഇതിനെതിരെ സി പി ഐക്കുള്ളിൽ തന്നെ പ്രതിഷേധം ഉണ്ടായിരുന്നു.

ആനി രാജക്ക് എതിരെ മണി നടത്തിയ പരാമർശത്തിന് ഉത്തരവാദി ആനി രാജയാണെന്ന നിലപാടാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആനി രാജക്കു എതിരെ നടന്ന അവഹേളനത്തെപ്പറ്റിയുള്ള പറ്റി അവരോടു തന്നെ ചോദിക്കൂ എന്നാണു കാണാം രാജേന്ദ്രൻ പറഞ്ഞത്. നിയസഭ സമ്മേളനം നടക്കുമ്പോൾ യുഡിഎഫിന് രാഷ്ട്രീയ ആയുധം നൽകുന്ന തരത്തിൽ ആനി രാജ പ്രതികരിച്ചത് രാഷ്ട്രീയമായി പക്വത ഇല്ലാത്ത നിലപാടായിട്ടാണ് സംസ്ഥാന നേതൃത്വം വ്യാഖ്യാനിക്കുന്നത്.