ബ്രോ ഡാഡിയിൽ കല്യാണി ചെയ്ത നായികാ വേഷം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ: പ്രിയാ വാര്യർ

single-img
16 July 2022

ആദ്യ സിനിമയായ അഡാർ ലൗ വിന് ശേഷം പ്രിയ വാര്യർ ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു . മലയാള സിനിമയിൽ ഭാവിയിൽ ഒരു നല്ല കഥാപാത്രം ചെയ്യാനാണ് താൻ കാത്തിരിക്കുന്നതെന്ന് പ്രിയ നേരത്തെ തന്നെ പറഞ്ഞിരുന്നു .

ഇപ്പോഴിതാ, മലയാള സിനിമയിൽ താൻ ചെയ്യാനാ​ഗ്രഹിച്ച ഒരു വേഷത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ. മലയാളത്തിലെ ഏതാണ്ടെല്ലാ സിനിമകൾ കാണുമ്പോഴും ഈ കഥാപാത്രം ഞാൻ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നാറുണ്ട്. അതിൽ തന്നെ നടൻ പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ നായികാ വേഷം കിട്ടിയിരുന്നെങ്കിൽ എന്നാ​​ഗ്രഹിച്ചിരുന്നു എന്നും പ്രിയ പറയുന്നു .

‘എനിക്ക് ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴായിരുന്നു . ഈ വിവരം ഞാൻ എന്റെ മാനേജരോട് ഇക്കാര്യം പറയുകയും ചെയ്തു. ആ റോൾ കിട്ടിയിരുന്നെങ്കിൽ കലക്കാമായിരുന്നെന്ന്,’ പ്രിയ വാര്യർ പറഞ്ഞു.