സിനിമകളെല്ലാം തുടർഹിറ്റുകൾ; പ്രതിഫലം ഉയർത്തി നയൻതാര

single-img
16 July 2022

ഇറങ്ങിയ സിനിമകളെല്ലാം തുടർച്ചയായി ഹിറ്റായി മാറിയ പിന്നാലെ തെന്നിന്ത്യൻ താരം നയൻതാര തന്റെ പ്രതിഫലം വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ. ബോളിവുഡിൽ സൂപ്പർ താരം ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ജവാൻ എന്ന ചിത്രമാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ . ഈ ചിത്രത്തിൽ നയൻതാരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജവാന് ശേഷം നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് തമിഴിൽ നയൻതാര അഭിനയിക്കുക. ഇതിനായി പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും നൽകാൻ നിർമാതാക്കൾ സമ്മതം മൂളിയെന്നും റിപ്പോർട്ടിൽ പറയുന്നു.