എംഎം മണി അൺപാർലമെന്ററി ആയി ഒന്നും പറഞ്ഞിട്ടില്ല; പിന്തുണയുമായി മന്ത്രി വി എൻ വാസവൻ

single-img
16 July 2022

സംസ്ഥാന നിയമസഭയിൽ വടകര എം എൽ എ കെ കെ രമയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ മുൻമന്ത്രി എം എം മണിയെ ന്യായീകരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. മണിയുടെ പ്രസംഗത്തിലെ മഹതി, വിധവ എന്നീ വാക്കുകൾ അൺപാർലമെന്ററിയില്ലെന്നും വാസവൻ പറഞ്ഞു.

അദ്ദേഹം ഒരു നാടൻ പ്രയോഗമെന്ന നിലയിലാണ് വിധവ എന്നു പറഞ്ഞത്. തെറിയോ ചീത്തയോ അല്ലയത്. എം എം മണി ചിലപ്പോൾ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ടെന്നും എന്നാൽ ഈ നിയമസഭ സമ്മേളനത്തിൽ അങ്ങിനെ മണി സംസാരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, എം എം മണി താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. പ്രസംഗത്തിലെ പരാമർശങ്ങളിൽ ഒരു ഖേദവും പ്രകടിപ്പിക്കുന്നുമില്ല.