ബോ​ര്‍​ഡി​ങ്​ പാ​സി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്ക​രു​ത്; നിര്ദേശവുമായി ദുബായ് പൊലീസ്

single-img
16 July 2022

ബോ​ര്‍​ഡി​ങ്​ പാ​സി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്ക​രു​തെ​ന്ന നിര്‍ദേശവുമായി ​ദു​ബൈ പൊ​ലീസ്.ഇ​തു​വ​ഴി നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന്​ പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​ലീ​സി​ന്‍റെ ഇ-​ക്രൈം സ​ര്‍​വി​സി​ല്‍​നി​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ത​ട്ടി​പ്പും ഹാ​ക്കി​ങ്​ ശ്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ദി​നം നൂ​റി​നും ഇ​രു​ന്നൂ​റി​നും ഇ​ട​ക്ക്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ലെ സൈ​ബ​ര്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ സ​ഈ​ദ്​ അ​ല്‍ ഹ​ജ്​​രി പ​റ​ഞ്ഞു.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ പ​രാ​തി​പ്പെ​ടാ​നു​ള്ള ദു​ബൈ പൊ​ലീ​സി​ന്‍റെ ഇ-​ക്രൈം പ്ലാ​റ്റ്​​ഫോ​മാ​ണ്​ www.ecrime.ae. പാ​സ്​​പോ​ര്‍​ട്ട്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ടി​ക്ക​റ്റ്, ബോ​ര്‍​ഡി​ങ്​ പാ​സ്​ എ​ന്നി​വ​യി​ല്‍​നി​ന്ന്​ വ​ള​രെ​യ​ധി​കം വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക്​ ല​ഭി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.