രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 20,000ത്തിന് മുകളില്‍

single-img
16 July 2022

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 20,000ത്തിന് മുകളില്‍ റിപ്പോര്‍ട് ചെയ്‌തു.

20,044 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് മരണസംഖ്യയിലും നിലവില്‍ വര്‍ധന ഉണ്ടാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രാജ്യത്ത് 56 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചു.

നിലവില്‍ രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 5,25,660 ആയി ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18,301 ആളുകള്‍ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരില്‍ 4,30,63,651 പേരും ഇതോടെ രോഗമുക്‌തരായി.

അതേസമയം രാജ്യത്ത് നിലവില്‍ രോഗബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,40,760 ആയും ഉയര്‍ന്നു. 4.80 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ രോഗമുക്‌തി നിരക്ക് 98.48 ശതമാനമായും തുടരുകയാണ്.