ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിനെതിരെ കേസ്

single-img
16 July 2022

സംസ്ഥാന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമിനെതിരെ പോലീസിൽ കേസ്. സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കൊല്ലം അഞ്ചാലംമൂട് പൊലീസിന്റെ നടപടി.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് ഭാവ വ്യത്യാസമുണ്ടെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് പരാതിക്ക് കാരണമായത്. കൊല്ലം സ്വദേശിയായ ജി കെ മധുവാണ് വിടി ബല്‍റാമിനെതിരെ പരാതി നല്‍കിയത്.

‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹനുമാന്‍, രാമന്‍ ,ശിവന്‍ തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.