മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റ്’ ; ടീസർ കാണാം

single-img
15 July 2022

മെഗാസ്റ്റാർ മമ്മൂട്ടിയും ദക്ഷിണേന്ത്യയിലെ യുവ താരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്നു . സുരേന്ദര്‍ റെഡ്ഡിയുടെ സംവിധാനത്തിലുള്ള ഈ സിനിമ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും.

ഇപ്പോഴിതാ, സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി വില്ലന്‍ വേഷത്തിലാകും ഇതിലെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ മഹാ ദേവ് എന്ന കഥാപാത്രമായി മാസ് എൻട്രി നടത്തിയിരിക്കുകയാണ് താരം.

അതേസമയം, നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ അഖിലിന്റെ നായികയായി എത്തുന്നത്. എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.