പണപ്പെരുപ്പം രൂക്ഷമായതോടെ യുഎസ് ഫുഡ് ബാങ്കുകളില്‍ ഭക്ഷണത്തിനായി നീണ്ട നിര

single-img
15 July 2022

വാഷിംഗ്ടണ്‍; പണപ്പെരുപ്പം രൂക്ഷമായതോടെ യുഎസ് ഫുഡ് ബാങ്കുകളില്‍ ഭക്ഷണത്തിനായി നീണ്ട നിര.പലചരക്ക് ചെലവുകള്‍ക്കൊപ്പം ഗ്യാസ് വിലയും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സൗജന്യ ഭക്ഷണത്തിനായി ജനം തടിച്ച്‌ കൂടുന്നത്.

യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചിരിക്കുകയാണ്.

2020 ഏപ്രില്‍ മുതല്‍ ഗ്യാസ് വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. അതിവേഗം കുതിച്ചുയരുന്ന വാടകയും ഫെഡറല്‍ കോവിഡ്-19 ആശ്വാസം അവസാനിപ്പിച്ചതും സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. ആവശ്യക്കാര്‍ ഉയര്‍ന്നതോടെ പല ഫുഡ് ബാങ്കുകളിലും ആവശ്യം നിറവേറ്റാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധി നേരിടുന്നതായും അധികൃതര്‍ പറയുന്നു.