കേരളം സൊമാലിയ അല്ല; ലോകത്തെ മികച്ച സ്ഥലങ്ങളിൽ ഒന്നെന്ന് ടൈം മാഗസിൻ

single-img
15 July 2022

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും. ടൈം മാഗസിന്‍രെ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ 2022ലെ പട്ടികയിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിനൊപ്പം അഹമ്മദാബാദും ഇടം പിടിച്ചിട്ടുണ്ട്.

മുൻപ് ഇലക്ഷൻ പ്രചാരണത്തിനെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി കേരളത്തെ സോമാലിയയോട് ഉപമിച്ചിരുന്നു. ബിജെപി സഖ്യത്തിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ റാലിയിലെ പ്രസംഗത്തിനിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

അന്ന് അത് വലിയ വിവാദവും ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പടെയുള്ളവർ രൂക്ഷമായാണ് അതിനോട് അന്ന് പ്രതികരിച്ചത്. കേരളത്തിന്റെ ആത്മാഭിമാനത്തെ മോദി ചോദ്യം ചെയ്തുവെന്നാണ് ഓണ്‍ലൈനില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.

മോഹൻലാലിന്റെ സ്റ്റൈലൻ ഡയലോഗ് ‘പോ മോനെ ദിനേശാ’ മാറ്റം വരുത്തി ‘പോ മോനെ മോഡി’ എന്ന ഹാഷ് ടാഗിലൂടെയാണ് മലയാളികൾ അന്ന് പ്രതിഷേധം അറിയിച്ചത്.