രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന കോവിഡ് കേസുകള്‍ 20,000 കടന്നു

single-img
15 July 2022

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകള്‍ 20,000 കടന്നു. 20,038 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്‌ഥിരീകരിച്ചത്‌.

കൂടാതെ 47 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,604 ആയി ഉയര്‍ന്നു.

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,994 പേര്‍ കോവിഡ് മുക്‌തരായി. ഇതോടെ ആകെ രോഗബാധിതരില്‍ 4,30,45,350 പേരും രാജ്യത്ത് രോഗമുക്‌തരായി. കൂടാതെ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,39,073 ആയും ഉയര്‍ന്നു.

98.48 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമായും ഉയര്‍ന്നു.