ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രം ‘ഫ്‌ളഷി’ന്റെ ട്രെയിലർ കാണാം

single-img
14 July 2022

ഐഷ സുല്‍ത്താന ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന സിനിമ ‘ഫ്‌ളഷി’ന്റെ ട്രെയിലർ(Flush Trailer) പുറത്തുവന്നു . ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരവും പോരാട്ടവുമാണ് ഈ സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

പൂർണ്ണമായും ലക്ഷദ്വീപിൽ തന്നെ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്. കേരളത്തിലെ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയറ്ററിൽ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദർശിപ്പിക്കും.

പ്രകൃതിയുമായി ഉപമിച്ചു കൊണ്ടാണ് ഈ സിനിമയിൽ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്ത് കാര്യത്തിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും ഐഷ സുൽത്താന തന്റെ ചിത്രത്തെപ്പറ്റി നേരത്തെ പറഞ്ഞിരുന്നു.