വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര; വിരാട് കോലിയില്ല; അശ്വിന്‍ ടീമിൽ

single-img
14 July 2022

ഉടൻതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. പരമ്പരയില്‍ വിരാട് മുൻ നായകനായ കളിക്കില്ല. അതേസമയം, സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ തിരികെയെത്തി. .

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ രോഹിത് ശര്‍മ്മ ടി20 പരമ്പരയില്‍ മടങ്ങിയെത്തും. കായിക ക്ഷമത വീണ്ടെടുക്കാൻ കഴിഞ്ഞാൽ കെ.എല്‍ രാഹുലും കുല്‍ദീപ് യാദവും ടീമിലെത്താനാണ് സാധ്യത. ഇഷന്‍ കിഷനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമേ ഇഷന്‍ കിഷന് അവസരം ലഭിച്ചിരുന്നുള്ളൂ. പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ഋഷഭ് പന്തിനെ ഓപ്പണറാക്കി പരീക്ഷിച്ചിരുന്നു. സമീപ കാലത്തായി ടി20യില്‍ സെഞ്ച്വറികള്‍ നേടിയ ദീപക് ഹൂഡയും സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഉമ്രാന്‍ മാലിക്കിനെ പരിഗണിച്ചില്ല.