കെകെ രമയെ ഇല്ലാതാക്കിക്കളയാമെന്ന് സ്വപ്നം കണ്ട് നടക്കണ്ട; മുദ്രാവാക്യം മുഴക്കി എം എം മണിയുടെ കോലം കത്തിച്ച് ആർഎംപി

single-img
14 July 2022

സംസ്ഥാന നിയമസഭയിൽ എം എം മണി വടകര എംഎൽഎ കെ കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ആർഎംപിഐ പ്രവർത്തകർ കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരിയിൽ എം എം മണിയുടെ കോലം കത്തിച്ചു.

എം എം മണിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് ശേഷമാണ് പ്രവർത്തകർ കോലം കത്തിച്ചത്. കെ കെ രമയെ ഇല്ലാതാക്കിക്കളയാമെന്ന് സ്വപ്നം കണ്ട് നടക്കണ്ട എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ സംഘടിച്ചത്

അതേസമയം, മുൻമന്ത്രി എം എം മണിയുടെ നിയമസഭയിലെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ കെ രമ രം​ഗത്തെത്തിയിരുന്നു. കൊന്നിട്ടും തീരാത്ത പകയാണ് സിപിഎമ്മിനെന്ന് കെ കെ രമ ഇന്ന് നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവർക്ക്. മുൻമന്ത്രി എം എം മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ പറഞ്ഞു.