ജോഷി- സുരേഷ് ഗോപി ചിത്രം ‘പാപ്പന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു

single-img
14 July 2022

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നായകനായ സുരേഷ് ഗോപി തന്നെയാണ് റിലീസ് തീയതി സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ജൂലൈ 29 ന് ‘പാപ്പൻ’ തിയേറ്ററുകളിലെത്തും. വളരെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. രണ്ടു തലമുറകളുടെ സംഗമമാണ് ‘പാപ്പന്‍’ അനാവരണം ചെയ്യുന്നത്.

ജോഷിയോടൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട് ഈ സിനിമയിൽ . നായകനായ സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുല്‍ സുരേഷും സിനിമയുടെ ഭാഗമാണ് എന്ന പ്രത്യേകതയും ഉണ്ട്. ഈ സിനിമയുടെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.