പിഡബ്ല്യൂഡി റോഡുകളിൽ കുഴികൾ കുറവ്: മന്ത്രി മുഹമ്മദ് റിയാസ്

single-img
14 July 2022

നാഷണൽ ഹൈവേകൾ അപേക്ഷിച്ചു പിഡബ്ല്യൂഡി റോഡുകളില്‍ കുഴികള്‍ കുറവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് റോഡുകളിലെ കുഴി സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണ്. എന്നാല്‍ ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ട്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വളരെ പോസിറ്റീവായ സമീപനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. പൂർത്തിയാകാറായ പദ്ധതികൾക്ക് മുന്നിൽ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണം എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പപറഞ്ഞത്. കേരളത്തിൽ ജനിച്ച് വളർന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്.പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു