ബി അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി

single-img
14 July 2022

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷനുമായി രൂക്ഷമായ തർക്കത്തിലായിരുന്ന ബി അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി. കെഎസ്ഇബി ചെയർമാനായി നാളെ ഒരു വർഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിന് മാറ്റുന്നത്.

ബി അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. രാജൻ എൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ

കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിനു തത്തുല്യമായി ഉയർത്തിയതിയതോടെയാണ് ബി അശോകന് സ്ഥാനചലനം ഉണ്ടായത്.

നേരത്തെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റാൻ വലിയ സമ്മർദ്ദം സർക്കാരിന് മേലുണ്ടായിരുന്നു. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നിരുന്നു. മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ സർക്കാർ സംരക്ഷിക്കുകയായിരുന്നു.