ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ വീഡിയോയുമായി മഹിളാമോര്‍ച്ച നേതാവ്

single-img
13 July 2022

തന്നെ മഹാരാഷ്ട്ര സോളപുര്‍ റൂറല്‍ ജില്ലാ ബി ജെ പി അധ്യക്ഷന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മഹിളാമോര്‍ച്ച നേതാവിന്റെ വീഡിയോ സന്ദേശം. ബിജെപി നേതാവായ അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ഒരു ഹോട്ടല്‍ റൂമില്‍ നിന്നാണ് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിക്കൊപ്പം ശ്രീകാന്ത് ദേശ്മുഖിനെയും വീഡിയോയില്‍ കാണാൻ സാധിക്കും. തന്നെ ശ്രീകാന്ത് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും യുവതി പറയുന്നു.

തന്നെ ശ്രീകാന്ത് വഞ്ചിക്കുകയായിരുന്നു, ഒരേസമയം മറ്റൊരു സ്ത്രീയുമായി ശ്രീകാന്തിന് ബന്ധമുണ്ടെന്നും യുവതി വീഡിയോയില്‍ ആരോപിക്കുന്നു. യുവതി പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായയിരുന്നു.

എന്നാൽ ഈ സംഭവം നടന്ന രണ്ട് ദിവസത്തിന് ശേഷം ശ്രീകാന്ത് ദേശ്മുഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പണം തട്ടിയെന്ന കുറ്റത്തിന് മുംബൈ പൊലീസ് കേസെടുത്തു. 32 വയസുള്ള യുവതി തന്നെ ഹണീ ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്നാണ് ശ്രീകാന്ത് ദേശ്മുഖ് പറയുന്നത്.
എന്തായാലും വീഡിയോ വിവാദമായതോടെ ശ്രീകാന്ത് ദേശ്മുഖില്‍ നിന്ന് ബി ജെ പി രാജി ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.