രാഹുല്‍ ഗാന്ധി ‌യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്

single-img
13 July 2022

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ‌യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ രാഹുലിന്റെ യാത്രയെക്കുറിച്ച്‌ കോണ്‍​ഗ്രസ് പ്രതികരിച്ചിട്ടില്ല.

കോണ്‍​ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന യോ​ഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, വ്യക്തിപരമായ കാര്യങ്ങള്‍ക്കായാണ് രാഹുല്‍ യൂറോപ്പിലേക്ക് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തിയേക്കും.

മെയ് ആദ്യത്തില്‍ രാഹുല്‍ ​ഗാന്ധിയുടെ നേപ്പാള്‍ യാത്ര വിവാ​ദമായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഒരു നിശാക്ലബില്‍ അദ്ദേഹത്തിന്റെ ചിത്രം ബിജെപി പുറത്തുവിട്ടിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും അതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.