കേന്ദ്രമന്ത്രിമാർ ദേശീയപാതകളിലെ കുഴി എണ്ണാൻ കൂടി സമയം കണ്ടെത്തണം: മുഹമ്മദ് റിയാസ്

single-img
13 July 2022

കേന്ദ്ര വിദേശകാര്യ മന്ത്രി ശിവശങ്കരനെയും കെ മുരളീധരനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചു മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രിമാർ കേരളത്തിലേക്ക് വരുന്നതൊക്കെ നല്ലതാണ് എന്നും, വരുമ്പോൾ ദേശീയപാതയിലെ കുഴികൾ എണ്ണാൻ കൂടിയുള്ള സമയം അവർ കണ്ടെത്തണം എന്നുമാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞത്.

ദേശീയപാതകളിലെ കുഴികളെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി രൂക്ഷഭാഷയിൽ കേന്ദ്ര മന്ത്രിമാരെ വിമർശിച്ചത്. ദേശീയപാതയുടെ ഭൂരിഭാഗം റോഡുകളും നിർമ്മാണവും പരിപാലനവും കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റിക്കാണ് എന്നും, കുഴികൾ സംബന്ധിച്ച് പലതവണ പരാതി പറഞ്ഞിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു. മാത്രമല്ല ദേശീയപാത വികസനത്തിന്റെ ഭാഗമായി 98 ശതമാനം സ്ഥലം ഏറ്റെടുപ്പ് നടപടികളും പൂർത്തിയാക്കുവാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും എന്നും അദ്ദേഹം സഭയിൽ അവകാശപ്പെട്ടു.

ഇതിനോടൊപ്പം ആണ് കേന്ദ്രമന്ത്രി മുരളീധരനെ വിമർശിച്ചത്. വി മുരളീധരൻ കേരളത്തിൽ ധാരാളം പത്രസമ്മേളനങ്ങൾ നടത്താറുണ്ട് എന്നും എന്നാൽ ആ പത്രസമ്മേളനങ്ങളുടെ എണ്ണത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതയിൽ ഉണ്ട് എന്നുമാണ് മുഹമ്മദ് റിയാസ് പറഞ്ഞത് .

ഇന്നലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ പണി വിലയിരുത്താന്‍ വന്നിരിക്കുകയാണെന്ന് എന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്.