ഹിന്ദു ഐക്യവേദി പി രാജീവിനെ തെരെഞ്ഞെടുപ്പില്‍ സഹായിച്ചു: വിഡി സതീശൻ

single-img
13 July 2022

സംസ്ഥാന നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദിയുമായി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹിന്ദു ഐക്യവേദിയുടെ നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദര്‍ശകനാണെന്നും ഹിന്ദു ഐക്യവേദി നേതാവ് പി രാജീവിനെ തെരെഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ടെന്നും സതീശന്‍ നിയമസഭയിൽ പറഞ്ഞു.

അതേപോലെ തന്നെ 1977ല്‍ പിണറായി വിജയന്‍ ആദ്യമായി എംഎല്‍എയായത് ആര്‍എസ്എസ് പിന്തുണയോടെയാണെന്നും വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഏത് ചെകുത്തനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതാണ് അന്ന് സിപിഎം പറഞ്ഞത്. ഇതുവരെ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികില്‍ ബോംബ് വെച്ചവരെ അറസ്റ്റ് ചെയ്തില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി..

കണ്ണൂരില്‍ ഇപ്പോഴും ബോംബ് സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സതീശന്റെ വിമര്‍ശനം.