ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

single-img
12 July 2022

ന്യൂഡല്‍ഹി: ‘ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ‘ബോയ്‌ക്കോട്ട് ഗാന ആപ്പ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു.

വിദ്വേഷ പരത്തുന്ന ഗാനങ്ങള്‍ ഗാന ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

മതമൗലികവാദികളുടെ പ്രവര്‍ത്തികളെ മഹത്വവത്കരിക്കുന്ന ഗാനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ പുറത്തുവിടുന്നതായും ആരോപണമുണ്ട്. “ഗുസ്താഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ താന്‍ സേ ജുദാ” തുടങ്ങിയ ഗാനങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

“മുഹമ്മദ് നബിയെ അപമാനിക്കുന്നവര്‍ക്കുള്ള ഒരേയൊരു ശിക്ഷ ശിരഛേദം” എന്നാണ് ‘ഗുസ്തഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ തന്‍ സേ ജുദാ’ എന്ന ഗാനത്തിന്റെ അര്‍ത്ഥം. ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഈ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നുവന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

ഇത്തരം ഗാനങ്ങള്‍ ഗാന ആപ്പ് നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഗാന ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ മ്യൂസീക് പ്ലാറ്റ്‌ഫോമുകള്‍ ഹിന്ദുത്വത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും, ഇന്ത്യാ വിരുദ്ധമാണെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഇത് ഭീഷണിയാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.