മുര്‍മുവിനെ പിന്തുണയ്ക്കുന്നത് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായതിനാൽ; അത് ബിജെപിക്കുള്ള പിന്തുണയല്ലെന്ന് ശിവസേന

single-img
12 July 2022

ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ശുഐവസേനയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ തീരുമാനം. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയിലെ 22ല്‍ 16 പേരും മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

എന്നാൽ തങ്ങൾ മുര്‍മുവിന് പിന്തുണയ്ക്കുന്നത് ബിജെപിക്കുള്ള പിന്തുണ അല്ലെന്നും ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായത് കൊണ്ടാണ് അനുകൂലിക്കുന്നതെന്നും താക്കറെ വിഭാഗം മാധ്യമങ്ങളെ അറിയിച്ചു.

ഗോത്രവിഭാഗത്തിൽ നിന്നും രാഷ്ട്രപതിയാകാന്‍ സാധ്യതയുള്ള ആദ്യ വനിതയാണ് മുര്‍മു. മഹാരാഷ്ട്രയില്‍ ധാരാളം ഗോത്രവര്‍ഗക്കാരുണ്ട്. സംസ്ഥാനത്തെ നിയമസഭയില്‍ അംഗങ്ങളുമുണ്ട്. ശിവസേനയുടെ പ്രവർത്തകരിൽ വലിയൊരു ശതമാനവും ഗോത്രവര്‍ഗക്കാരാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.