തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൊവി‍ഡ് സ്ഥിരീകരിച്ചു

single-img
12 July 2022

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെ സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ചു ക്ഷീണിതനായിരുന്നു. പരിശോധന നടത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതോടെ ഐസലേഷനിലേക്കു മാറി. നമുക്ക് ഏവർക്കും മാസ്ക് ധരിക്കാം സുരക്ഷിതരായിരിക്കാം എന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ഇപ്പോൾ അദ്ദേഹം ഐസലേഷനിൽ തുടരുകയാണ്. അതേസമയം, സ്റ്റാലിന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.